Breaking News

പുല്ലടിയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ലക്ഷങ്ങളുടെ കൃഷിനാശം


മാലോം: ബളാൽ പഞ്ചായത്തിലെ ആറാം വാർഡിൽ മാലോം പുല്ലടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായ കൃഷിനാശം. ഞായറാഴ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലെത്തി കാർഷിക വിളകൾ നശിപ്പിച്ചത്.

പുല്ലടിയിലെ വി. എൻ. തങ്കച്ചൻ ഉൾപ്പെടെയുള്ളവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചത്. കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആനകൾ ചവിട്ടിമെതിച്ച നിലയിലാണ്. നിരവധി വിളകൾ പൂർണമായും നശിച്ചതായും കർഷകർ പറയുന്നു.

മുൻപും പ്രദേശത്ത് കാട്ടാനകൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. തുടർച്ചയായി കാട്ടാനശല്യം രൂക്ഷമാകുന്നതിൽ പ്രദേശവാസികളും കർഷകരും ആശങ്കയിലാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

No comments