‘ഓപ്പറേഷൻ തൂഫാൻ’ പിന്തുണച്ച് ബളാൽ കല്ലൻച്ചിറയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും
ബളാൽ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ബളാൽ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടി കർഷക കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റും ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പതിനാറാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് സജി പുളിക്കൽ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ചാൾസ് ജോസ് വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. മൈനോരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിഹാബ് കല്ലൻചിറ ബോധവൽക്കരണ റാലിക്ക് നേതൃത്വം നൽകി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, ജിത പി.വി., ശ്യാമള എ.വി., വി. മാധവൻ നായർ, മാർട്ടിൻ ജോർജ്ജ്, റഷീദ് കെ.പി., സുരേന്ദ്രൻ അരിങ്കല്ല്, പ്രിൻസ് പ്ലാക്കൽ, രാഘവൻ അരിങ്കല്ല് തുടങ്ങിയവർ ആശംസകൾ നേർന്നു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സണ്ണി കള്ളുവേലിൽ സ്വാഗതം പറഞ്ഞു. ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീധരൻ സി.വി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എം. ബഷീർ നന്ദി രേഖപ്പെടുത്തി.
No comments