Breaking News

മാലോത്ത് കസബയിൽ ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു


മാലോം : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ നടത്തി. യുദ്ധവിരുദ്ധ പ്രസംഗം, ക്വിസ്, കവിതാരചന, സഡാക്കോ കൊക്ക്  നിർമ്മാണം, പോസ്റ്റർ  രചന എന്നീ മത്സരങ്ങൾ നടന്നു. യുദ്ധത്തിനെതിരെ നമുക്ക് കൈകോർക്കാം എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.“യുദ്ധമല്ല, സമാധാനമാണ് മനുഷ്യരാശിയുടെ വഴി” എന്ന സന്ദേശം നമുക്ക് ഉയർത്തിപ്പിടിക്കാം എന്ന് പ്രധാനധ്യാപകനായ പ്രസാദ് എംകെ കുട്ടികളോട് സംവദിച്ചു.

           അധ്യാപകരായ ജോജിത പിജി ,രമ്യ കെ വി, മഞ്ജു കെ വി,രജനി എൻ ആർ,രേവതി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments