Breaking News

നാവികൻ അഖിൽ ജോയന് നാട് കണ്ണീരോടെ വിട നൽകി

വെള്ളരിക്കുണ്ട് : നാവികൻ അഖിൽ ജോയന് നാട് കണ്ണീരോടെ വിട നൽകി. ഏക മകന്റെ വിവാഹത്തിനായി കാത്തിരുന്ന വീട് അവനെ അവസാനമായി സ്വീകരിച്ചത് ഹൃദയംപ്പൊട്ടുന്ന വേദനയോടെ. 36 ദിവസത്തിന് ശേഷം അഖിലിന്റെ മൃതദേഹം വീട്ടിൽ എത്തിയപ്പോൾ വികാരനിർഭരമായ രംഗമായിരുന്നു. എംബാം ചെയ്ത് എത്തിയ മകന്റെ മുഖം കാണാനാകാതെ അമ്മ സാലി നിലവിളിച്ചപ്പോൾ കണ്ടുനിന്നവരും ആശ്വസിപ്പിക്കാനാകാതെ കുഴങ്ങി. രാജ്യത്തെ കാക്കാൻ സേനയിൽ ചേരാൻ ആഗ്രഹിച്ച് അവസാനം നാവികനായി മാറുകയായിരുന്നു എ കെ ജി നഗറിലെ അഖിൽ ജോയൻ. അവസാനം ഒരു കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം മിസൈലിന്റെ രൂപത്തിൽ ആ യുവാവിന്റെ ജീവനെടുക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കലക്ടർ അർജുൻ പാണ്ഡ്യൻ, ആർഡിഒ എം എസ് ബിജു കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി കെ ദീപ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാജൻ, ടി വി ജയചന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, പി ആർ ചാക്കോ, എളേരി ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, എ ആർ രാജു എന്നിവർ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.കഴിഞ്ഞ ലീവിന് നാട്ടിൽ വന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ ഇടുക്കിയിലെ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. മെയ് 24നായിരുന്നു ആ ചടങ്ങ്. അടുത്ത വർഷം ഏപ്രിലിൽ വിവാഹം നടത്താനാൻ തീരുമാനിച്ചിണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. എന്നാൽ ജോലിചെയ്യുന്ന കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണം ആ മോഹങ്ങൾ തച്ചുടച്ചു. നന്നെ ചെറുപ്പത്തിലെ

സ്പോർട്സ് ഇഷ്ടമായിരുന്നു അഖിലിന്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജോയനും, ആർഡി കളക്ഷൻ ഏജന്റായ സാലിയും തങ്ങളുടെ മകനെ ഏറെ കഷ്ടപ്പെട്ടാണ് അവന്റെ ഇഷ്ടങ്ങൾക്കൊപ്പം അവശൾനെ വളർത്തിയത്. 2019ൽ മർച്ചന്റ് നേവിയിൽ ചേർന്ന അഖിൽ കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരുന്നു. ഷിപ്പിലെ കരാർ അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് മരണം തട്ടിയെടുത്തത്. കഴിഞ്ഞ ജൂലൈ 19ന് അഖിൽ കൊല്ലപ്പെടുന്ന ദിവസം രാവിലെയും ഫോണിൽ
മാതാപിതാക്കളോട് സംസാരിച്ചിരുന്നു. അന്ന് വൈകിട്ട് 6നും 7.30നും ഇടയിലാണ് മിസൈൽ ആക്രമണം ഉണ്ടായത്.

No comments