ഓഫ് റോഡ് പ്രേമികൾക്ക് ആവേശമായി കടുമേനിയിൽ ഓഫ് റോഡ് ചലഞ്ച് 2026
വെള്ളരിക്കുണ്ട് : മലയോര മേഖലയിലെ വാഹന പ്രേമികൾക്കും ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്കും നവ്യാനുഭവമായി ഈസ്റ്റ് എളേരി കടുമേനിയിൽ ഓഫ് റോഡ് ചലഞ്ച് 2026 സംഘടിപ്പിച്ചു.
കണ്ണൂർ റൈഡേഴ്സ് & ഓഫ് റോഡ് ക്ലബ്ബും MOTUL കണ്ണൂരും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ മത്സരം ഉദ്ഘാടനം ചെയ്തു.
മഹീന്ദ്ര ജീപ്പ്, ഥാർ, ജിപ്സി തുടങ്ങിയ വാഹനങ്ങളുമായി അമ്പതോളം റൈഡർമാരാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷ-വനിതാ റൈഡർമാർ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചു.
ഉദ്ഘാടകനായ സന്ദീപ് വാര്യർ തന്നെ ഓഫ് റോഡ് വാഹനം ട്രാക്കിലൂടെ ഓടിച്ച് കാണികൾക്ക് ആവേശം പകർന്നു. ദുർഘടമായ ട്രാക്കിലെ വെല്ലുവിളികൾ ഏറ്റെടുത്തുള്ള റൈഡർമാരുടെ പ്രകടനം കാണാൻ നിരവധിപേരാണ് കടുമേനിയിൽ എത്തിയത്.
No comments