Breaking News

ഓണക്കാലത്ത് 165000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും: ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്


ഈ ഓണക്കാലത്ത് 165000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി ഉപഭോക്തൃ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രിപറഞ്ഞു വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഗോത്ര വിഭാഗങ്ങൾക്കുള്ള റേഷൻ ധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മൊബൈൽ റേഷൻ കടയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുന്നതിനാണ് പ്രധാന പരിഗണന നൽകിയത്. നൂറിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലക്ഷ്യമിട്ട ത് 5 0,000 മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യുന്നതിനാണ് എന്നാൽ ഇതുവരെ 73000 റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .നൂറു ദിന കർമ്മ പരിപാടിയിലെ മറ്റൊരു പ്രധാന ലക്ഷ്യം ഗോത്ര വിഭാഗങ്ങൾക്ക് ഉന്നതികളിലേക്ക് നേരിട്ട് റേഷൻ ധാന്യങ്ങൾ എത്തിച്ചു നൽകുന്ന മൊബൈൽ റേഷൻകടകൾ വ്യാപിപ്പിക്കുക എന്നതാണ് അതിന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നിന്ന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രോണിക് വെയിംഗ് മെഷീനും ഇപോസ് മെഷീനും ലിങ്ക് ചെയ്യുന്ന സംവിധാനം നിലവിൽ വരും എൻ എഫ് എസ് എ ഗോഡൗണുകൾ ശാസ്ത്രീയമായി പ്രവർത്തിക്കണം ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഗോഡൗണുകളിൽ കൃത്യമായ ശാസ്ത്രീയ പരിശോധന ഉറപ്പുവരുത്തണം ഗുണമേന്മയിൽ പരാതികൾ വരാതെ മുന്നോട്ടു പോകണമെന്ന മന്ത്രി പറഞ്ഞു

സപ്ലൈകോ വഴി ഏറ്റവും ഗുണമേന്മയുള്ള ഉല്ലനങ്ങൾ വിതരണം ചെയ്യണം മാവേലി സ്‌റ്റോറുകളിലും റേഷൻകടകളിലും ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ മെച്ചപ്പെട്ടതും ക്വാളിറ്റി പരിശോധനയ്ക്ക് ശാസ്ത്രീയ മാർഗങ്ങ അവലംബിക്കും

ഓണക്കാലത്ത് സപ്ലൈകോയ്ക്ക്  253 കോടിരൂപയാണ് സർക്കാർ അനുവദിച്ചത് സാമ്പത്തിക പ്രതിസന്ധി സപ്ലൈകോ യിൽ നില നിൽക്കുകയാണ്  സാമ്പത്തിക പ്രതിസന്ധി ക്ഷേമ പ്രവർത്തന ങ്ങളെ ബാധിക്കരുതെന്ന് സർക്കാറിന് ഉറച്ച നിർബന്ധമുണ്ട് . ഓണക്കാലത്ത് എ എവൈകാർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും ഓണക്കാലത്തെ വിപണി നിയന്ത്രിത മായി നിലനിർത്തും .

കെ സ്റ്റോർ മാറ്റങ്ങളോടെ നിലനിർത്തും. വാതിൽ പടി സേവനം പരിഷ്ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു


 കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കുറവ് വലിയ ആശങ്കയുളവാക്കുന്ന താണ്.

ഉപഭോക്തൃ സംസ്ഥാന മെന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം കേരളവിപണിയെ സാരമായി ബാധിക്കുകയാണ് എഐവൈ വിഭാഗത്തിന് ഒരാൾക്ക് ഏഴ് കിലോഗ്രാം ഭഷ്യധാന്യമായി പരിമിതപ്പെടുത്തുന്നത് പ്രകരളത്തിന് ലഭിക്കേണ്ട ആകെ ധാന്യ വിഹിതത്തിൽ ആശങ്കയുളവാക്കുന്നതാണ്. മണ്ണെണ്ണ വിഹിതത്തിലും കുറവ് വരികയാണ് ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കണം റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞ ബദ്ധമാണ് ഗോത്ര ഉന്നതികളിലേക്കുള്ള മൊബൈൽ റേഷൻ കട പദ്ധതി താത്കാലികമല്ല. പദ്ധതിയുടെ തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു അരിങ്കല്ല് ഗോത്ര ഉന്നതി ഊര് മൂപ്പൻ പി രാഘവനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.


 ഗോത്രവർഗ്ഗ ഉന്നതികളിലേക്ക് റേഷൻ ധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ മന്ത്രി അനൂപ് ജേക്കബ്ബ് നിർവ്വഹിച്ചു 


 സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി, ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളിൽത്തന്നെ റേഷൻ വിഹിതം ലഭ്യമാക്കുന്ന "സഞ്ചരിക്കുന്ന റേഷൻ കട" പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കാസർകോട് ജില്ലയിൽ

അരികല്ല്, വീട്ടിയോടി, പാൽച്ചുരം തട്ട്, മാമ്പള്ളം, ചിറ്റക്കാൽ, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളിലെ താമസക്കാർക്ക് താമസസ്ഥലത്ത് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്നതാണ് ഈ പദ്ധതി.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും  വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്നു ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത  അധ്യക്ഷത വഹിച്ചു .

  കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രജിത, ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയം , കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമൺ, കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന ഫൈസൽ, ബളാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി കെ ഫൈസൽ എ അപ്പുക്കുട്ടൻ കെപി ഗഫൂർ ആൻ്റക്സ് പി ജോസഫ്, എൻ പുഷ്പരാജൻ, പ ഷൈജി ഓട്ടപ്പള്ളി ജെറ്റോ ജോസഫ് അബ്രഹാം തേക്കും കാട്ടിൽ,   എ വേലായുധൻ മാത്യു കളത്തൂർ  ഉമേശന്‍ പി വി ,കെ ടി സ്കറിയ ഊരു മൂപ്പൻ പി രാഘവൻ ജില്ലാ സപ്ലൈ ഓഫീസർ എം സുനിൽകുമാർ എന്നിവർ സംസാരിച്ചു

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ ഐഎഎസ് സ്വാഗതവും   റേഷനിംഗ് കൺട്രോളർ സി വി മോഹനകുമാർ നന്ദിയും പറഞ്ഞു.

No comments