കടൽക്ഷോഭം രൂക്ഷമായ പള്ളിക്കര ബീച്ച് ജില്ലാകളക്ടർ അർജുൻ പാണ്ഡ്യനും കെ നീലകണ്ഠൻ എം എൽ എയും ആഗസ്റ്റ് ഒന്നിന് സന്ദർശിച്ചു
കടൽക്ഷോഭം രൂക്ഷമായ പള്ളിക്കര ബീച്ച് ജില്ലാകളക്ടർ അർജുൻ പാണ്ഡ്യനും കെ നീലകണ്ഠൻ എം എൽ എയും ആഗസ്റ്റ് ഒന്നിന് സന്ദർശിച്ചു.
കടൽക്ഷോഭ ഭീഷണിയിൽ കഴിയുന്ന പള്ളിക്കര യിലെ കുടുംബങ്ങളുടെ വീട്ടിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയിലേക്ക് വഴി ഏർപ്പെടുത്തി തരണമെന്നും അനധികൃതമായി പണിതിട്ടുള്ള കെട്ടിടങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും തദ്ദേശവാസികൾ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു,വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.
ജനപ്രതിനിധികൾ, ഹോസ്ദുർഗ് തഹസിൽദാർ കെ രമേശൻ, ഡെപ്യൂട്ടി തഹസിൽദാർ മാരായ പി വി തുളസീരാജ്, കെ വി ബിജു, കാഞ്ഞങ്ങാട് ആർ ഡി ഒ സുദീപ് കുമാർ,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ഷൈനി,അസിസ്റ്റന്റ് ഡയറക്ടർ ശ്രീജേഷ്,ഇറിഗേഷൻ വകുപ്പ് ജീവനക്കാർ എന്നിവർ അനുഗമിച്ചു.
No comments