സപര്യ രാമായണ കവിതാ പുരസ്കാരം ഡോ: ഷെല്ലി എം.ആറിനും ഡോ: പ്രേംജ കുന്നത്തിനും
കാഞ്ഞങ്ങാട്: രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തിൽ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരത്തിൽ നിന്ന് മികച്ച കവിതകൾക്കുള്ള രാമായണ പുരസ്കാരം കൊല്ലം ജില്ലയിലെ ഡോ: ഷെല്ലി എം ആറും തൃശൂർ ജില്ലയിലെ ഡോ: പ്രേംജകുന്നത്തും പങ്കിട്ടു. 345 രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാനായി കുഞ്ഞിരാമൻ രൂപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും കവിതാരേഖയും ക്യാഷ് അവാർഡും ചേർന്നതാണ് പുരസ്കാരം. പ്രത്യേക ജൂറി പുരസ്കാരം ഡോ: വത്സൻ പിലിക്കോട്( കാസർകോട്) , പ്രദീപ് അറയങ്കര( മലപ്പുറം), സൂര്യഗായത്രി ശ്രീപദം( കാസർക്കോട്) ,ഡോ. സുരേഷ് പായ്ക്കാട്( തൃശൂർ), മോഹനൻ കെവി പൊന്നംവയൽ( മുംബൈ) എന്നിവർക്കു ലഭിച്ചു. ഡോ: ആർ.സി. കരിപ്പത്ത്, ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ ,
ഡോ: ആനന്ദകൃഷ്‌ണൻ എടച്ചേരി, ജയകൃഷ്ണൻ മാടമന എന്നിവരാണ് വിധിനിർണയം നടത്തിയത്. പുരസ്കാരദാനം ആഗസ്ത് 6 ന് രാവിലെ പത്ത് മണിക്ക് കണ്ണൂർ പുതിയ സ്റ്റാൻ്റ് പരിസരത്തുള്ള വൃന്ദാവനം ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ എസ് .ആർ. ഡി പ്രസാദ് സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ സുകുമാരൻ പെരിയച്ചൂർ , സപര്യ ഭാരവാഹികളായ അനിൽ പട്ടേന , കുഞ്ഞപ്പൻ തൃക്കരിപ്പൂർ അറിയിച്ചു.
No comments