Breaking News

പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്ല്യം രൂക്ഷം; കോൺഗ്രസ്സ് നേതാക്കൾ സ്ഥലം സന്ദർശിച്ചു


പനത്തടി: പനത്തടി പഞ്ചായത്തിലെ 14-വാർഡിലെ പുളിം കൊച്ചി താന്നിക്കാൽ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചക്കുളിൽ നിരവധി തവണ ആനക്കുട്ടങ്ങൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു.

പുളിംകൊച്ചി താന്നിക്കാൽ പ്രദേശങ്ങളിലെ ഉഷാകുമാരി, ചന്ദ്രൻ, രവി, നാരയണനായ്ക്, രാഘവൻ നായ്ക്, വിജയൻ, സുരേഷ്,ഇ, വിദ്യാനന്ദൻ, ദാമോദരൻ, രാജേന്ദ്രൻ, സീതാരാമൻ, കേശവൻ, കുമാരൻ, ജാനകി,കരിയപ്പു നായ്ക്, ബാലാമണി, പ്രഭാകരൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് മറ്റുവക കൃഷികളാണ് നശിപ്പിച്ചത്. ഈ വിഷയത്തിൽ വനം വകുപ്പ് അടിയന്തര ഇടപെടൽ നടത്തി സത്വര നടപടികൾ സ്വീകരിക്കണമെന്നും കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം.ജയകുമാർ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

മണ്ഡലം ഭാരവാഹികളായ രാജീവ് തോമസ്, ജോസ് പുളിക്കിയിൽ, ഇ.കെ. ജയൻ, പി.എ.മുഹമ്മദ്കുഞ്ഞി, പി.ബി,സുരേഷ്, സുരേഷ് ഇ,സുമതി, എന്നിവരും ഒപ്പമുണ്ടായിരുന്നു..

No comments