Breaking News

കാട്ടുപന്നി ശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിൽ ഷൂട്ടർമാർ ഇറങ്ങി.. പന്നിയെ വെടിവെച്ചുകൊന്നു


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തിൽ  മനുഷ്യജീവനും കാർഷിക വിളകൾക്കും ഭീഷണിയായിത്തീർന്ന കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി  പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻ്റെ ഉത്തരവ് പ്രകാരം പനത്തടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ മൊട്ടേംകൊച്ചി, 8-ാം വാർഡിലെ കേളപ്പൻകയ എന്നീ സ്ഥലങ്ങളിൽ കാസർഗോഡ് ഡിസ്ട്രിക്റ്റ് ഗൺ ലൈസൻസിസ് അസോസിയേഷന്റ ഷൂട്ടർസ് അടങ്ങുന്ന സംഘം സേർച്ചിംഗ് നടത്തുകയും ആറോളം കാട്ട് പന്നികളെ വെടിവെച്ച് തുരത്തുകയും 8-ാം വാർഡിൽ വച്ച് ഒരു കൂറ്റൻ കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുകയും ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കുകയും 8 -ാംവാർഡ് മെമ്പർ എം ഷിബുവിന്റെ സാന്നിധ്യത്തിൽ നിയമപ്രകാര സംസ്ക്കരിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും പന്നിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.


No comments