Breaking News

പാണത്തൂരിൽ ചലഞ്ചേഴ്സ് ക്ലബിന്റെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു...


പാണത്തൂർ: ചലഞ്ചേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു. ക്ലബ് പ്രസിഡന്റ് ബിജു വി.ആർ. അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി റോണി ആന്റണി സ്വാഗതം ആശംസിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അനുമോദിച്ചു. 

പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസീത റാണി, റീന തോമസ്, ഷിബു മയിലാട്ടി എന്നിവരും സെന്റ് മേരീസ് ചർച്ച് പാണത്തൂർ വികാരി റവ. ഫാ. നോബിൾ പന്തലാടിക്കൽ, കാഞ്ഞിരത്തിങ്കൽ അയ്യപ്പക്ഷേത്രം പാണത്തൂർ സെക്രട്ടറി തമ്പാൻ യാദവ്, പാണത്തൂർ ജുമാ മസ്ജിദ് ഉസ്താദ് എം.ബി. ഇബ്രാഹിം എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ബിനു വർഗീസ് (സി.പി.ഐ.എം.), ജോണി തോലമ്പുഴ (കോൺഗ്രസ്), പ്രതാപ് ചന്ദ്രൻ (സി.പി.ഐ.), സുരേഷ് (ബി.ജെ.പി.), അയ്യൂബ് പള്ളിക്കാൽ (ഐ.യു.എം.എൽ.), വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സുനിൽകുമാർ പി.എൻ. തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. വിവിധ പരിപാടികളോടെ ഓണാഘോഷം സമാപിച്ചു.


No comments