പാണത്തൂർ കല്ലപ്പള്ളിയിൽ മണ്ണിടിച്ചിൽ: മണ്ണും റബ്ബർ മരങ്ങളും നീക്കം ചെയ്തു
പാണത്തൂർ: കല്ലപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് പെരുമുണ്ട വാസുദേവ ഗൗടയുടെ വീടിനു പുറകുവശത്തു ഇടിഞ്ഞു വീണ മണ്ണും അപകടകരമായ റബ്ബർ മരങ്ങളും നീക്കം ചെയ്തു. വീടിനു മുകളിലേക്ക് പതിക്കുമെന്ന ഭീതിയുയർത്തിയ സാഹചര്യത്തിലാണ് പ്രദേശവാസികളുടെയും അധികൃതരുടെയും ഇടപെടലിൽ അടിയന്തര നടപടി സ്വീകരിച്ചത്.
തുടർച്ചയായ മഴയിൽ വാസുദേവ ഗൗടയുടെ വീടിനു പിൻവശത്തെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിനൊപ്പം നിന്ന കൂറ്റൻ റബ്ബർ മരങ്ങളും വീടിന് വലിയ ഭീഷണിയായി നിലകൊണ്ടു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ നാട്ടുകാരുടെയും അധികൃതരുടെയും നേതൃത്വത്തിലാണ് നിലവിൽ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റുകയും മണ്ണ് നീക്കം ചെയ്തതും.
വിവരമറിഞ്ഞ് പാണത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
No comments