കനത്ത മഴ: പാണത്തൂർ പരിയാരത്ത് വീട്ടുപരിസരം വിണ്ടുകീറി, കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു
പാണത്തൂർ: കനത്ത മഴയെത്തുടർന്ന് പാണത്തൂർ പരിയാരത്ത് വീടിന്റെ മുൻഭാഗം വിണ്ടുകീറി അപകടാവസ്ഥയിൽ. പരിയാരത്തെ കൂട്ടിയാനിക്കൽ ഓമന ജോസഫിന്റെ വീടിന്റെ മുൻ വശമാണ് വിണ്ടു കീറിയത്.
വീടിന്റെ മുൻവശത്തെ സിറ്റൗട്ടിനോട് ചേർന്നുള്ള ഭാഗം വലിയ രീതിയിൽ വിണ്ടുകീറിയ നിലയിലാണ്. വീടിന് താഴെയുള്ള മണ്ണ് ഇടിഞ്ഞുപോയതും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ ഇന്നലെ രാത്രി തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
വീടിന് സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ട്. പഞ്ചായത്ത് അധികൃതരിൽ നിന്ന് അടിയന്തിര ഇടപെടലുകളുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
No comments