56.306 ഗ്രാം എംഡിഎംഎയുമായി പാറപ്പള്ളി സ്വദേശി പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിയ 56.306 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാറപ്പള്ളി സ്വദേശി മുഹമ്മദ് ആഷികിനെ (30) യാണ് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും പിടികൂടിയത്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍.കെ, ജോസഫ് അഗസ്റ്റിന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ മനോജ് പി, ഗീത ടി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അതുല്‍ ടി.വി, സിഇഒ ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ ഉണ്ടായിരുന്നു.
No comments