വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശുപത്രിയിൽ ശിശുരോഗ ഡോക്ടറെ നിയമിക്കണം ; ബാലസംഘം പരപ്പ വില്ലേജ് സമ്മേളനം സമാപിച്ചു
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശുപത്രിയിൽ ശിശുരോഗ ഡോക്ടറെ നിയമിക്കണമെന്ന് ബാലസംഘം പരപ്പ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ഋതിക് ഉദ്ഘാടനം ചെയ്തു. ശ്രീനന്ദ എം, കാശിനാഥ് , നിരഞ്ജന പി എന്നീ പ്രസീഡിയം അംഗങ്ങൾ സമ്മേളനം നിയന്ത്രിച്ചു. ശ്രീനന്ദ എം പതാക ഉയർത്തി. ഗോപിക മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സന്തോഷ് മടിക്കൈ, അനന്തു അഭിരാമി , ഭാർഗ്യവി തമ്പാൻ, വൈഷ്ണു വളവിൽ, അഗജ എ.ആർ,എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ മന്മഥൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ കാശിനാഥ് (പ്രസിഡന്റ്) ഗോപിക മനോജ് സെക്രട്ടറി, ഗിരീഷ് കാരാട്ട് കൺവീനർ, എ.ആർ വിജയകുമാർ കോഡിനേറ്റർ
No comments