Breaking News

പരപ്പ പുലിയംകുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്

പരപ്പ : സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ബസും ആണ് അപകടത്തിൽ പെട്ടത്.

പരപ്പ പുലിയൻകുളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.കാഞ്ഞങ്ങാട് ബിരിക്കുളം പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന കസിൻസ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കരിവെള്ളൂർ സ്വദേശികൾക്കാണ് പരിക്ക്.

സ്ത്രീയും കുട്ടിയുടമക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല 

പോക്കറ്റ് റോഡിൽ നിന്നും കാർ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.

No comments