Breaking News

ഫ്രണ്ട്സ് സർക്കിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ലോഗോ പ്രകാശനവും നടത്തി പട്ട്ളം–കമ്മാടം റോഡും പട്ട്ളം–പരപ്പ റോഡും കാടുകൊത്തി ശുചീകരിച്ചു


പരപ്പ : ഫ്രണ്ട്സ് സർക്കിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം പട്ട്ളം മദ്രസ പരിസരത്ത് നടന്നു. വാർഡ് മെമ്പർ സെറീന കെ.പി. പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് തസ്‌ലിം കെ.കെ. അധ്യക്ഷത വഹിച്ചു.

സെറീന കെ.പി., നാസർ സി.എച്ച്., കണ്ണൻ പട്ട്ളം എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്ലബ്ബിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ സെറീന കെ.പി. നിർവഹിച്ചു. ലോഗോ നിർമ്മാണ മത്സരത്തിലെ വിജയി ഗണേഷ് നാരായണന് ക്ലബ്ബിന്റെ സ്നേഹോപഹാരം സെറീന കെ.പി.യും നാസർ സി.എച്ച്.യും ചേർന്ന് കൈമാറി.

ക്ലബ്ബിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ദിവ്യ ബി.വിക്ക് ആദ്യ മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. ക്ലബ് സെക്രട്ടറി ഇർഷാദ് സ്വാഗതവും ട്രഷറർ സുമേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ട്ളം–കമ്മാടം റോഡും പട്ട്ളം–പരപ്പ റോഡും കാടുകൊത്തി ശുചീകരിച്ചു.

No comments