സ്വാതന്ത്ര്യദിനത്തിൽ വെള്ളരിക്കുണ്ടിലെ ബസ് സ്റ്റോപ്പുകൾ നവീകരിച്ച് സെന്റ് ജൂഡ് സ്കൂൾ വിദ്യാർത്ഥികൾ
വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, എൻഎസ്എസ് വോളണ്ടിയർമാർ വെള്ളരിക്കുണ്ട് ടൗണിലെ ബസ് സ്റ്റോപ്പുകൾ നവീകരിച്ച് ഉപയോഗയോഗ്യമാക്കി.
ടൗണിലെ രണ്ട് ബസ് സ്റ്റോപ്പുകളും വളണ്ടിയർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ബസ് സ്റ്റോപ്പ് നവീകരണ പ്രവർത്തനങ്ങൾക്ക് ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാകുളം, സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സന്തോഷ് പീറ്റർ, പി.ടി.എ പ്രസിഡന്റ് ബിജു ചെറുകരകുന്നേൽ എന്നിവർ നേതൃത്വം നൽകി.
അധ്യാപകരായ ജുബിൻ ജോസ്, അമ്പിളി തോമസ്, ഷിനോജ് സെബാസ്റ്റ്യൻ, ബിജു എന്നിവരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
No comments