പെട്രോള്‍ പമ്പില്‍ നിന്ന് കാറില്‍ ഡീസല്‍ അടിച്ച് കടന്നുകളഞ്ഞു
കുമ്പള ബദിയടുക്ക റോഡിലെ ഭാരത് പെട്രോള്‍ പമ്പില്‍ നിന്ന് ആള്‍ട്ടോ കാറില്‍ 3710 രൂപയുടെ ഡീസല്‍ അടിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞു. നമ്പര്‍ പ്ലേറ്റിന് മുകളില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. പമ്പ് മാനേജര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. ഉപ്പളയിലും കഴിഞ്ഞ ദിവസം ഇതേപോലെ താര്‍ ജീപ്പുമായി വന്ന് പെട്രോള്‍ അടിച്ചു തട്ടിപ്പ് നടന്നിരുന്നു.
No comments