കാണാതായ പോലീസുകാരനെ മംഗ്ലൂരിൽ വെച്ച് അമ്പലത്തറ പോലീസ് കണ്ടെത്തി
അമ്പലത്തറ : കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ പൊലീസുകാരനെ മംഗ്ളൂരുവിൽ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അട്ടേങ്ങാനം, പോർക്കളത്തെ സാംസനലി(27)നെയാണ് മംഗ്ലൂരിൽ ഒരു ലോഡ്‌ജിൽ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ എസ് ഐ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാംസനലിനെ കണ്ടെത്തിയത്. കാസർകോട് ഹെഡ് ക്വാർട്ടേഴ്സിൽ സിവിൽ പൊലീസ് ഓഫീസറായ ഇദ്ദേഹം നിലവിൽ രാജപുരം പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലാണ്.കഴിഞ്ഞ തിങ്കൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടേക്ക്പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് അദേഹത്തിന്റെ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് സാംസനലിന്റെ അക്കൗണ്ടിൽ നിന്നു പല തവണകളായി പണം പിൻവലിച്ചതായുള്ള വിവരം ലഭിച്ചത്. തുടർന്ന് മംഗ്ളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.ഇന്നലെ രാവിലെ നാട്ടിലെത്തിച്ച പോലീസുകാരനെ കോടതിയിൽ ഹാജരാക്കും .
No comments