Breaking News

ചീമേനിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചു ഓട്ടോ ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


ചീമേനി: ഓണപ്പരിപാടി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേയ്ക്ക് മടങ്ങിയ 14 കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ ഷാജി (30) യെ  പോക്സോ നിയമപ്രകാര കേസ് രജിസ്റ്റര്‍ ചെയ്ത് ചിമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് രാത്രിയില്‍ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ ഓട്ടോയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹോസ്ദുര്‍ഗ് ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments