Breaking News

തിരുവനന്തപുരത്ത് അവലോകന യോഗം: തൃക്കരിപ്പൂർ മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ വേഗത്തിലാക്കും


തിരുവനന്തപുരം: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി സന്ദീപ് വാര്യർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും മണ്ഡലത്തിലെ മൂന്ന് റെയിൽവേ മേൽപ്പാലങ്ങളുടെ  നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 നീലേശ്വരം - ഇടത്തോട് റോഡ്: നീലേശ്വരം - ഇടത്തോട് റോഡിന്റെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.

  ചീമേനിയിൽ നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാനും 

  മലയോര ഹൈവേയിലെ അപകട മേഖലകളിൽ  അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ പ്രത്യേക സുരക്ഷാ നടപടികൾ അടിയന്തരമായി കൈക്കൊള്ളാനും എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 സ്ഥലമെടുപ്പ് നടപടികൾ: വികസന പദ്ധതികൾക്കായി സ്ഥലമെടുപ്പ് ആവശ്യമുള്ള പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി അടിയന്തരമായി ചർച്ച നടത്തി നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും 

കിഫ്ബി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.

No comments