Breaking News

വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഡോക്ടർമാരെ നിയമിക്കണം ; നിവേദനം നൽകി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.

ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

No comments