Breaking News

യുവത്വം കൈകോർക്കുന്നു; ആഗസ്റ്റ് 16ന് വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ്


വെള്ളരിക്കുണ്ട്  : യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് രാവിലെ 9 മണി മുതൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക.

യുവാക്കൾ ഉൾപ്പെടെയുള്ള സന്നദ്ധ രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഒരാളുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി കൂടുതൽ പേരെ രക്തദാനത്തിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

തീയതി: 2026 ആഗസ്റ്റ് 16

സമയം: രാവിലെ 9 മണി മുതൽ

സ്ഥലം: വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയം

No comments