സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പരപ്പ റെയ്ഞ്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ കിക്ക് ഓഫ് കൺവെൻഷൻ കാലിച്ചാനടുക്കത്ത് നടന്നു
പരപ്പ: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പരപ്പ റെയ്ഞ്ച് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ കിക്ക് ഓഫ് കൺവെൻഷൻ കാലിച്ചാനടുക്കത്ത് നടന്നു.
റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ശിഹാബുദ്ദീൻ ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ പരപ്പ റെയ്ഞ്ച് പ്രസിഡന്റ് മുസ്തഫ തയന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് വെളിഞ്ചം മുഖ്യ വിഷയാവതരണം നടത്തി.
അബ്ദുറഹ്മാൻ ഹാജി ചീനമടത്ത്, അസീസ് ഹാജി അടുക്കം, കരീം ഹാജി സി.എച്ച്, അബ്ദുൽ ഖാദർ ടി.എം, ഹംസ ഹാജി സി.എച്ച്, ശൗക്കത്ത് നമ്പ്യാർ കൊച്ചി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി കെ.പി. റഷീദ് സ്വാഗതവും എം.കെ. നാസർ നന്ദിയും പറഞ്ഞു.
No comments