നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടയിൽ ജീവനൊടുക്കിയ പള്ളിക്കര സ്വദേശിനിയുടെ സഹോദരൻ മംഗ്ളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ...
കാസർകോട്: നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടയിൽ ജീവനൊടുക്കിയ ബേക്കൽ,പള്ളിക്കര, മുക്കൂട് സ്വദേശിനിയുടെ സഹോദരൻ മംഗ്ളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മുക്കൂടിലെ മഹേഷിന്റെ മകൻ അർജുൻ മഹേഷ് (24) ആണ് ജീവനൊടുക്കിയത്. ഇന്ന് (തിങ്കൾ) ഉച്ചയോടെ ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറവൂർ എന്ന സ്ഥലത്തെ ഒരു ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അർജുൻ മഹേഷിന്റെ സഹോദരി ഐജ ആർ മഹേഷിനെ ജൂൺ ആദ്യം പാലായിലെ ഒരു ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ താഴെയിറക്കി പാലാ, അരുണാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കത്തിനിടയിലാണ് ഐജ മരിച്ചത്.
കടുത്ത മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
No comments