Breaking News

പള്ളിയിൽ പോയി മടങ്ങുകയായിരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ബൈക്കിടിച്ച് മരിച്ചു


പയ്യന്നൂർ: പള്ളിയിൽ മഗരീബ് നിസ്കാരം നിർവഹിച്ച് മടങ്ങുകയായിരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ബൈക്കിടിച്ച് മരിച്ചു.

പയ്യന്നൂർ എടാട്ട് ജുമാമസ്ജിദിന് സമീപത്തെ കെ. അബൂബക്കറാണ് (67) മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെ പഴയങ്ങാടിയിലാണ് അപകടം. കുടുംബസമേതം പഴയങ്ങാടിയിലെ എംആർഐ ഹോട്ടലിലെത്തിയതായിരുന്നു അബൂബക്കർ. പള്ളി യിൽ നിസ്കാരം നിർവഹിച്ച് ഹോട്ടലിലേക്ക് തിരിച്ചു വരു ന്നതിനിടയിലാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ബീരാൻ ഹാജി -കെ.ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ (തളിപ്പറമ്പ്). മക്കൾ: ഷുഹൈ ബ്,ഷുഹൈബ്,ഷുഹൈർ, മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ഉടുമ്പുന്തല്), സായിദ് (കരിവെള്ളൂർ), ഹന

No comments