യുവത്വം കൈകോർത്തു; വെള്ളരിക്കുണ്ടിൽ യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആഗസ്റ്റ് 16ന് രാവിലെ 9 മണി മുതൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടന്നത്.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ കെ.ആർ. അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിഥിയായി.
ചടങ്ങിൽ 140 തവണ രക്തദാനം നടത്തിയ ബഷീർ അരീക്കോടൻ, 114 തവണ രക്തദാനം നടത്തിയ മനോജ് നിരീടിൽ, രക്തദാന രംഗത്ത് നിറസാന്നിധ്യമായ ഷോണി കെ. ജോർജ്, സംസ്ഥാന കർഷക അവാർഡ് ജേതാവ് സച്ചിൻ പൈ എന്നിവരെ ആദരിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ., ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, ശ്രീധരൻ സി.വി., ജിത പി.വി., യൂത്ത് കെയർ ബ്ലഡ് ഡൊണേഷൻ സംസ്ഥാന കോർഡിനേറ്റർ രാഹുൽ സി.കെ., അഡ്വ. സണ്ണി ജോർജ് മുത്തോലി എന്നിവർ ആശംസകൾ നേർന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് സ്വാഗതവും രതീഷ് പള്ളിക്കര നന്ദിയും പറഞ്ഞു.
“ഒരാളുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും” എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുവാക്കൾ ഉൾപ്പെടെയുള്ള സന്നദ്ധ രക്തദാതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയും കൂടുതൽ പേരെ രക്തദാനത്തിന് പ്രേരിപ്പിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
No comments