Breaking News

കോളിച്ചാലിൽ വൻ എം.ഡി.എം.എ വേട്ട ; മൂന്ന് പേർ കസ്റ്റഡിയിൽ


കോളിച്ചാൽ : കോളിച്ചാൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. പോലീസ് പിടികൂടി. പ്രാഥമിക വിവരമനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

KL 14 AG 6083 നമ്പർ മാരുതി എസ്-പ്രസ്സോ കാറിലാണ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ചത്. രാജപുരം പോലീസ്, അമ്പലത്തറ പോലീസ്, തൂഫാൻ സ്പെഷ്യൽ ടീം, തഹൽസിദാർ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കോളിച്ചാൽ പാലത്തിന് സമീപം വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. അമ്പലത്തറ പോലീസിന്റെ നേതൃത്വത്തിലായിരുന്നു വാഹനവും മയക്കുമരുന്നും പിടികൂടിയത്. തുടർന്ന് രാജപുരം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. പ്രതികൾ കാസർഗോഡ് സ്വദേശികളാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

No comments