ആടിനെ രക്ഷിക്കാൻ 50 അടി താഴ്ചയുള്ള കിണറലിറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ യുവാവിന് രക്ഷകരായത് അഗ്നിരക്ഷാസേന
കാസർകോട്: ആടിനെ രക്ഷിക്കാൻ 50 അടി താഴ്ചയുള്ള കിണറലിറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ യുവാവിന് രക്ഷകരായത് അഗ്നിരക്ഷാസേന. വ്യാഴാഴ്ച വൈകുന്നേരം മുളിയാർ മാസ്തിക്കുണ്ട് സ്വദേശി മുസ്തഫയുടെ വീട്ടുകിണറിലാണ് ആട് വീണത്. ആടിനെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ അയൽവാസിയായ അഷറഫിന് (45) തിരിച്ചു കയറാനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. ഫയർ ആന്റ് റസ്ക്യു ഓഫീസറായ ബിഎസ് ജുബിൽ കിണറ്റിലിറങ്ങി റ നെറ്റിന്റെ സഹായത്തോടെ അഷറഫിനെ പുറത്തെത്തിച്ചു. അവശനിലയിലായ അഷറഫിനെ ഉടൻ കാസർകോട് ജനറലാശുപത്രിയിലെത്തിച്ചു. കിണറിൽ വീണ ആട് ചത്തിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ് അഭിലാഷ്, കെ.വി ഹരികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷബിൽ, ഹോംഗാർഡ് ശൈലേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
No comments