Breaking News

കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി കായികരംഗത്ത് പുതിയ ചരിത്രം കുറിച്ച് ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലെ കുട്ടികള്‍

കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി കായികരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഈ മൂന്ന് വിദ്യാലയത്തിലെ കുട്ടികള്‍. വിദ്യാലയത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മനോജ് പള്ളിക്കര സൗജന്യമായി നല്‍കിയ ജൂഡോ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ മെഡല്‍ തിളക്കം സ്വന്തമാക്കിയത്.

പഠനത്തോടൊപ്പം കുട്ടികളുടെ ശാരീരികക്ഷമതയും ആത്മരക്ഷാ ശേഷിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തില്‍ സൗജന്യ ജൂഡോ പരിശീലനം ആരംഭിച്ചത്. ഒഴിവുസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചാണ് കുട്ടികള്‍ ഈ കഠിനമായ കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. മൂന്ന് വിദ്യാലയത്തിലെ പ്രധാന അധ്യാപകരുടെയും സഹധ്യാപകരുടെപൂര്‍ണ്ണ പിന്തുണയും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നില്‍.

'പഠനത്തോടൊപ്പം കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഇത്തരം കായിക പരിശീലനങ്ങള്‍ അവരില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. യാതൊരു ഫീസും ഈടാക്കാതെ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ പരിശീലനം നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പരീശീലകനായ മനോജ് പള്ളിക്കര ക്ക് .

അവധി ദിവസങ്ങളിലും സ്‌കൂള്‍ സമയത്തിന് ശേഷമുള്ള ഒഴിവുസമയങ്ങളിലുമാണ് പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നത്.. ഈ കഠിനാധ്വാനം വിഫലമായില്ലെന്ന് തെളിയിക്കുന്നതാണ് പാലക്കുന്ന് ഗ്രീന്‍ വുഡ് സ് സ്‌കൂളില്‍ നടന്ന 39ാം മത് കാസര്‍ഗോഡ് ജില്ലാ ജൂഡോ അസോസിയേഷന്‍ വിവിധ ബോഡി വെയിറ്റ് കാറ്റഗറികളില്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്താണ് ഈ കുട്ടികള്‍ ഉജ്ജ്വല വിജയം നേടിയത്. വിവിധ വിഭാഗങ്ങളിലായി നിരവധി മെഡലുകളാണ് കൊച്ചു മിടുക്കന്മാര്‍ ഈ മൂന്ന് വിദ്യാലയത്തിനായി വാരിക്കൂട്ടിയത്.

മറ്റു കുട്ടികള്‍ക്കും കായികരംഗത്തേക്ക് കടന്നവരാന്‍ ഈ വിജയം വലിയ പ്രചോദനമായിരിക്കുകയാണ്. വരും വര്‍ഷങ്ങളിലും ഈ സൗജന്യ പരിശീലനം കൂടുതല്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ വ്യാപിപ്പിക്കാനാണ്

മനോജ് പള്ളിക്കര യുടെ അന്തിമ തീരുമാനം.

അഹമ്മദ് ഹയ്യാന്‍ . സിയോണ്‍ പി രാഗേഷ്. അഫ്രാ റഷീദ്. ഫില്‍സ സൈനബ്. എന്നിവര്‍ ഗോള്‍ഡ് മെഡലും .

നൈജില്‍ സൈജില്‍ ജോസ്, മുഹമ്മദ് അംജദ്, ഹവ്വാ മറിയം. ഫില്‍ സ ജംഷിദ്. മുഹമ്മദ് ഹാഷീര്‍ . എന്നീവര്‍ സില്‍വര്‍ മെഡലും .

മുഹമ്മദ് ഷാസിന്‍ നാസില്‍, ജോസഫ് ഡിജോ. ഡിയോണ്‍ പി ബിജു, മിന്‍ഹ ഫാത്തിമ. അജയ് മടിക്കൈ എന്നിവര്‍ വെങ്കലും നേടി. ആലുവയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് നാല് കുട്ടികള്‍ യോഗ്യത നേടി.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ . കേരള ജൂഡോ അസോസിയേഷന്‍ . ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗീകാരമുളളതാണ് ജൂഡോ.




മനോജ് പള്ളിക്കര .

റഗ്ബി അസോസിയേഷന്‍ ജില്ല സെക്രട്ടറിയും സംസ്ഥാന മെമ്പറും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റഗ്ബി നോമിനി .

കാരം അസോസിയേഷന്‍ ജില്ലാ കോഡിനേറ്റര്‍ . യോങ്ങ് മുഡോ ജില്ല മെമ്പര്‍. ടെന്നീസ് വോളി ബോള്‍ ജില്ലാ പ്രസിഡണ്ട്. ഗില്ലി ദണ്ഡ ദേശീയ വൈസ് പ്രസിഡണ്ട്. കൂടിയാണ്.

No comments