Breaking News

ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


തളിപ്പറമ്പ് : ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട്, കൊട്ടയാട് കവലയ്ക്കു സമീപത്തെ കുഴിക്കണ്ടത്തിൽ പുത്തൻ പുരയിൽ സജിയുടെ മകൻ എം എസ് ജോയൽ (18)ആണ് മരിച്ചത്. ബംഗ്ളൂരു റൂറലിലെ ദേവനഹള്ളി ജി ടി ടി സി കോളേജിലെ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്.
സജിയും കുടുംബവും വർഷങ്ങളായി ബംഗ്രുവിലാണ് താമസം. താമസ സ്ഥലത്തു നിന്നും ആറു കിലോ മീറ്റർ അകലെയാണ് ദേവനഹള്ളി കോളേജ്. ഇവിടെ ഹോസ്റ്റലിൽ താമസിച്ചാണ് ജോയൽ കോളേജിൽ പോയിരുന്നത്. രാവിലെ കോളേജിൽ എത്തിയ ജോയൽ ഉച്ചയോടെ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നു. കൂട്ടുകാർ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ജോയലിനെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളൂ. മരണവിവരമറിഞ്ഞ് സജിയുടെ ബന്ധുക്കൾ ബംഗ്ലൂരുവിൽ എത്തിയിട്ടുണ്ട്. സംസ്ക്കാരം ഇന്നു വൈകിട്ട് ബംഗ്ളൂരു സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: ഷീബ(നഴ്സ് ബംഗ്ളൂരു). സഹോദരി: പ്രിയ (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി).

No comments