ഉപജില്ലാ കലോത്സവം: മാലോത്ത് കസബ സ്കൂളിൽ ലോഗോ പ്രകാശനം നടന്നു നവംബർ 3 മുതൽ 6 വരെയാണ് കലോത്സവം
മാലോം : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ നവംബർ 3 മുതൽ 6 വരെ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം, സ്കൂളിലെ ആദ്യകാല വിദ്യാർഥിനിയായ രാധാമണി രവീന്ദ്രൻ നായർക്കും ആദ്യ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥിയായ ശ്രീകുമാർ പി.യ്ക്കും ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. തുടർന്ന് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പ്രമോദ് എൻ.വി. അധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത് സ്പോൺസർ ചെയ്തത് മൈ ഓൺ ഡിസൈൻസിലെ അജിത്ത് ഭീമനടിയാണ്.
ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജയിൻ, വിവിധ പാർട്ടി പ്രതിനിധികളായ പി.പി. തമ്പാൻ, സാജൻ പുഞ്ച, എസ്.എം.സി ചെയർമാൻ ദിനേശൻ കെ., പി.ടി.എ വൈസ് പ്രസിഡന്റ് സനോജ് മാത്യു, പ്രിൻസിപ്പൽ മിനി പോൾ, ഹെഡ്മാസ്റ്റർ പ്രസാദ് എം.കെ., പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിബിച്ചൻ പുളിങ്കാല, കൺവീനർ ജോജിത പി.ജി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
No comments