Breaking News

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളയാത്രയിലെ സുരക്ഷാ വീഴ്ച്ച ; ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു


കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളയാത്രയിൽ സംഭവിച്ച സുരക്ഷാ വീഴ്ച്ചയിലും തിരുവനന്തപുരം സൗത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിനു നേരെയുള്ള കോൺഗ്രസ് ആക്രമണത്തിലും പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.


കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പോലും പൂർണ്ണ സുരക്ഷ ഒരുക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിന് 3 കോടിയിലധികം വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമോ എന്ന് അശ്വിനി ആരാഞ്ഞു. യൂത്ത് കോൺഗ്രസും കോൺഗ്രസും കേന്ദ്രസർക്കാരിനും കേന്ദ്രമന്ത്രിമാർക്കുമെതിരെ അനാവശ്യ പ്രതിഷേധത്തിനാണ് ശ്രമമെങ്കിൽ അതേ രീതിയിൽ പ്രതികരിക്കുമെന്നും അശ്വിനി മുന്നറിയിപ്പ് നൽകി.


ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, ബിജെപി മണ്ഡലം പ്രസിഡണ്ട് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറൽ സെക്രട്ടറിയുമായ രവീന്ദ്ര റൈ, ദിവ്യ സന്ദീപ്, മധൂർ, മൊഗ്രാൽ പുത്തൂർ, കാസർഗോഡ് മുനിസിപ്പാലിറ്റി ഭാരവാഹികൾ, ജന പ്രതിനിധികൾ എന്നിവ നേതൃത്വം നൽകി. കറന്തക്കാട് നിന്നും ആരംഭിച്ച മാർച്ച് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

No comments