Breaking News

മെസിയുടെ പേരിലെ തട്ടിപ്പ് കേസ്, ആന്‍റോ അഗസ്റ്റിന് പിന്നാലെ മുൻ കായികമന്ത്രിക്കും കുരുക്ക്, വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി; ഉടൻ നോട്ടീസ് നൽകും


കോഴിക്കോട്: അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറ‍ഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുൻ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉടനെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ് ഐ ടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജി സി ഡിയും ഇതിനായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ് ഐ ടിയുടെ അന്വേഷണ റഡാറിലാണ്. കൂടുതൽ ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തും. റിപ്പോർട്ടർ കമ്പനി നികുതി വെട്ടിച്ചതിൽ രണ്ട് ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴിയും എസ് ഐ ടി രേഖപ്പെടുത്തി. അതിനിടെ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കി. അതേസമയം റിപ്പോർട്ടർ ചാനലിലെ റെയ്ഡ് അടക്കമുള്ള പൊലീസ് നടപടികൾ ഒരു ചട്ടലംഘനവുമില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നും ആവർത്തിച്ചു.

No comments