Breaking News

കാസർഗോഡ് ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു


കാസർഗോഡ് : അതൃക്കുഴിഎന്ന സ്ഥലത്ത് വെച്ച് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വിനോദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള KL 13 Q 6777 നമ്പറിലുള്ള മാരുതി 800 കാറിനെയാണ് തീ പൂർണമായും വിഴുങ്ങിയത്.

അതൃർക്കുഴി കയറ്റത്തിൽ വച്ച് എൻജിനിൽ നിന്നും പുക ഉയരുന്നതു കണ്ട ഉടൻ തന്നെ വാഹനം ഓടിച്ചിരുന്ന അഷറഫ് വാഹനം നിർത്തി ഇറങ്ങാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ഊരാൻ സാധിക്കാത്തതിനാൽ വാഹനത്തിനു പുറത്ത്ഇറങ്ങാൻ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട കാർ പിന്നിലേക്ക് ഉരുണ്ട് ഒരു കോൺക്രീറ്റ് തൂണിൽ ഇടിച്ചു നിന്നു.സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തിറങ്ങുമ്പോഴേക്കും കാറിനെ തീ മൂടിയിരുന്നു .വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ സുകു വർഗീസിന്റെ നേതൃത്വത്തിൽ സേനയെത്തി തീ പൂർണ്ണമായംഅണക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽരാജ് , സിറാജുദ്ദീൻ, വൈശാഖ് എം എ, പ്രസീദ് ഇ ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, ശ്രീജിത്ത് പി എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

No comments