Breaking News

കർണാടകയിൽ നിന്നും കുടിവെള്ള പൈപ്പുകളുമായി വരികയായിരുന്ന ലോറി കുറ്റിക്കോൽ മാണിമൂല പുളിഞ്ചാലിന് സമീപം നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു


കാസർകോട്: കർണാടകയിൽ നിന്നും കുടിവെള്ള പൈപ്പുകളുമായി വരികയായിരുന്ന ലോറി മാണിമൂല പുളിഞ്ചാലിന് സമീപം നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക്
മറിഞ്ഞു. വെള്ളിയാഴ്ച രാത്രി രാത്രി 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി അരമണിക്കൂറോളം നേരം നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായത്. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ കാഞ്ഞങ്ങാട് ആശുപ്രതിയിലേക്ക് മാറ്റി. കുറ്റിക്കോൽ പഞ്ചായത്തിലേക്ക് കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിരവധി അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് റോഡിന്റെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

No comments