Breaking News

പാണത്തൂർ പരിയാരത്ത് കുരങ്ങുകളെ കൊണ്ട് പൊറുതിമുട്ടി കർഷകർ


പാണത്തൂർ: കുരങ്ങു ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് പാണത്തൂർ പരിയാരത്തെ കർഷകർ. കൂട്ടമായി എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ മുപ്പെത്താത്ത മുഴുവൻ തേങ്ങകളും നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. വർഷങ്ങളായി കുരങ്ങ് ശല്യം അനുഭവിക്കുകയാണ് ഈ പ്രദേശത്തുള്ളവർ. അടുത്തുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ നിന്നും വനത്തിൽ നിന്നുമാണ് കുരങ്ങുകൾ കൂട്ടത്തോടെ പ്രദേശത്ത് കൃഷി നശിപ്പിക്കാനെത്തുന്നത്. മിക്കപ്പോഴും രാത്രിയിൽ കുരങ്ങുകൾ കാട്ടിൽ കയറാതെ പറമ്പിൽ തന്നെ ഇരിക്കുകയാണ് പതിവ്. മൂപ്പെത്താത്ത തേങ്ങകളാണ് ഇവയുടെ പ്രധാന ഭക്ഷണം. കുരങ്ങുകൾ മൂലം കറിക്ക് ഉപയോഗിക്കാൻ പോലും തേങ്ങ കിട്ടാതെ ദുരിതത്തിലാണ് കർഷകർ. കുരങ്ങു ശല്യം കുറക്കാൻ ഗവൺമെന്റിന്റെ കയ്യിൽ ഫലപ്രദമായ ഒരു നടപടിയും ഇല്ല എന്നുള്ളതാണ് കർഷകരെ കുഴക്കുന്നത്. കൃത്യമായ നഷ്ടപരിഹാരം പോലും കർഷകർക്ക് ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്.

No comments