Breaking News

എ.യു.പി സ്കൂൾ കരിവേടകം സ്ക്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം നൃത്താധ്യാപകനായ സ ന്തോഷ് നാട്യാഞ്ജലി നിർവ്വഹിച്ചു



കരിവേടകം : എ.യു.പി സ്കൂൾ കരിവേടകം സ്കൂൾ കലോത്സവം 2026-27, എസ്.ഇ.പി താളപ്പൊലിമ എന്നിവയുടെയും ഉദ്ഘാടനം നൃത്താധ്യാപകനായ ശ്രീ സന്തോഷ് നാട്യാഞ്ജലി നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ഫാ: ജോർജ് വെള്ളരിങ്ങാട്ട് അധ്യക്ഷനായ ചടങ്ങിൽ റെനീഷ് തോമസ് സ്വാഗതവും, ഹരികുമാർ ഇ. എ നന്ദിയും പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ജോബി ജയിംസ്,ആശംസകളർപ്പിച്ച് സംസാരിച്ചു.

തുടർന്ന് ഭാരതീയ നാട്യകലാപാരമ്പര്യത്തെ കുറിച്ചും, നൃത്തം, സംഗീതം എന്നിവ അഭ്യസിക്കേണ്ടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ സന്തോഷ് നാട്യാഞ്ജലിയുടെ വിശദീകരണ ക്ലാസ്സും നടന്നു

No comments