Breaking News

" ഒലി " അറിവുത്സവം സംഘടിപ്പിച്ചു.. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഭീമനടി, വെസ്റ്റേൺ ഡാൻസ് വേൾഡ്, സംയുക്താഭിമുഖ്യത്തിൽ പന്നിത്തടം സാമൂഹ്യ പഠനമുറിയിൽ "ഒലി" അറിവുത്സവം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഭീമനടി, വെസ്റ്റേൺ ഡാൻസ് വേൾഡ്, സംയുക്താഭിമുഖ്യത്തിൽ പന്നിത്തടം സാമൂഹ്യ പഠനമുറിയിൽ ഒലി - അറിവുത്സവം സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ. ടി. എൻ. ബാബു ഉദ്ഘാടനം ചെയ്തു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ. എ. ബാബു മുഖ്യാതിഥിയായി പങ്കെടുത്തു, വെള്ളരിക്കുണ്ട് പോലീസ് ഉദ്യോഗസ്ഥരായ സുകുമാരൻ പെരിങ്ങാര, സജയൻ എൻ.കെ, രതീഷ് എന്നിവർ ക്ലാസെടുത്തു. വെസ്റ്റേൺ ഡാൻസ് വേൾഡ് അംഗങ്ങളായ, അനീഷ് കാരാട്ട് സജിത,അശ്വന അശോക് , എന്നിവർ സാമൂഹ്യപഠനമുറി കുട്ടികൾക്ക് പേപ്പർ ക്രാഫ്റ്റ് നിർമ്മാണം, ചിത്ര രചന പരിശീലനം നൽകി. പ്രമോട്ടർ സതീഷ് സ്വാഗതവും, ഉന്നതി മൂപ്പൻ കുട്ടികൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു, പ്രമോട്ടർ സുനീഷ്,എം.ബി.രാഘവൻ, അശ്വിൻ കുമാർ ബാബു,പി.വി സുധാകരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വെസ്റ്റേൺ ഡാൻസ് വേൾഡ് കലാകാരന്മാരും, കുട്ടികളും, ഉന്നതി വാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഫെസിലിറ്റേറ്റർ സനോജ് കുമാർ യു.എൻ നന്ദി രേഖപ്പെടുത്തി.

No comments