Breaking News

ബദിയടുക്ക കന്യാപാടിയിൽ ലോറിയിൽ സിഫ്റ്റ് കാറുകൾ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്


ബദിയടുക്ക: കന്യാപാടിയിൽ ഇന്ന് പുലർച്ചെ 1.45 ന് അമിത വേഗത്തിൽ സഞ്ചരിച്ച രണ്ട് സ്വിഫ്റ്റ് കാറുകൾ ആശ്രമഭാഗം വളവിൽ എതിർ ദിശയിൽ വന്ന ലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ലോറിയിൽ ഉണ്ടായിരുന്ന ജബ്ബാർ, കാറുകളിൽ ഉണ്ടായിരുന്ന അഫ്സൽ, അജ്നാൽ എന്നിവരെ കാസർകോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ക്കുകയായിരുന്നു. അപകടത്തിൽ കാറുകൾ പൂർണമായും തകർന്നു ലോറിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ലോറിയിൽ ഇടിച്ച് കോർത്ത് കിടന്ന വാഹനത്തെ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിലെ വിഞ്ച് എന്ന ഉപകരണം ഉപയോഗിച്ചു വശങ്ങളിലേക്ക് ആക്കി ഗതാഗത തടസ്സം ഒഴിവാക്കി. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു, റോഡിലെ വഴുക്കൽ മാറ്റി സേനാംഗങ്ങൾ ഗതാഗത തടസ്സം പുനസ്ഥാപിച്ചു.

കെ എ 21 സി0338 നമ്പർ ലോറിയിൽ കെ എൽ 14 എ ഇ 0915 വൈറ്റ് കളർ സ്വിഫ്റ്റ് , കെ എൽ 14 എ ജെ 0035 ബ്ലാക്ക് കളർ സ്വിഫ്റ്റ് എന്നീ കാറുകൾ ആണ് ഇടിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ . കെ വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി കെ അഭിനന്ദ് , എൻ പി രാകേഷ്, ഒകെ പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

No comments