Breaking News

സുരക്ഷ ഉറപ്പാക്കാതെ റാണിപുരം തുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: കോൺഗ്രസ്


പാണത്തൂർ: മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ റാണിപുരം സാഹസിക വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

രണ്ടാഴ്ച മുമ്പാണ് റാണിപുരത്ത് സിപ്‌ലൈനിൽ നിന്ന് വീണ് ചാമുണ്ടിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചത്. ഈ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ സിപ്‌ലൈൻ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാവൂവെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വിദഗ്ധ പരിശീലനം ലഭിച്ചവരെ മാത്രമേ സിപ്‌ലൈൻ ഗൈഡുമാരായി നിയമിക്കാൻ പാടുള്ളൂവെന്നും മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ ആവശ്യപ്പെട്ടു.

No comments