ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചൻ പുളിങ്കാല ചുമതല ഏറ്റെടുത്തു
വെളളരിക്കുണ്ട് : ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചൻ പുളിങ്കാല ചുമതല ഏറ്റടുത്തു.വെളളരിക്കുണ്ട് ക്ഷീരോൽപാദക സഹകരണസംഘം ഹാളിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ മിനിറ്റ് ബുക്ക് കൈമാറി . കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്കട്ടറി ഹരിഷ് പി നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ലത , ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ചാക്കോ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭാസ്ക്കരൻ എളേരി , കള്ളർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചാക്കോ , കെ എസ് എസ്.പി എ സംസ്ഥാന കമ്മിറ്റി ടി കെ എവുജിൻ , മുൻ മണ്ഡലം പ്രസിഡന്റ് ജോസ് കൊട്ടാരം , തുടങ്ങിയവർ പ്രസംഗിച്ചു
കെ ടി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിബിച്ചൻ പുളിങ്കാല മറുപടി പ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്കട്ടറി മാർട്ടിൻ ജോർജ് , ബ്ലോക്ക് കോൺഗസ് ഭാരവാഹികളായ അലക്സ് നെടികാല , വി മാധവൻ നായർ , ജെയിൻ തോമസ് , സാജൻ ജോസഫ് , സുരേന്ദ്രൻ അരീങ്കല്ല് , ബിനു കുഴിപ്പള്ളി , ജിമ്മി ഇടപ്പാടി ,കെ പി ഫൈസൽ , ഔസേപ്പച്ചൻ ഇടത്തോട് , ലോയേസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം അഡ്വ: പി മോഹനൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി മാത്യു .പി വി ജിത .സി വി ശ്രീധരൻ .ധന്യ ദേവിദാസ് .ടിവി ചന്ദ്രൻ . റോസ്ലി സിബി. എവി ശ്യാമള. ലക്ഷ്മി കുഞ്ഞികൃഷ്ണൻ.മിനി ആന്റണി . കുഞ്ഞിരാമൻ തേങ്കയം . ജോസ് മാത്യു മണ്ഡലം ഭാരവാഹികളായ ജോർജ് ജോസഫ് ആഴാത്ത് , ജോബി കാര്യവിൽ ,ജോസ് വർഗീസ് ,ടി മനോഹരൻ മാസ്റ്റർ , ബാങ്ക് ഡയറക്ടർമാരായ ആൻഡ്രൂസ് വട്ടക്കുന്നേൽ , വിൻസെന്റ് കുന്നോല തുടങ്ങിയവർ പങ്കെടുത്തു.
No comments