Breaking News

വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം പ്രവർത്തകർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി.ജെ. സജിത്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.പി. തമ്പാൻ സ്വാഗതം പറഞ്ഞു. ബളാൽ ലോക്കൽ സെക്രട്ടറി സി. ദാമോദരൻ അധ്യക്ഷത വഹിച്ചു. സിപിഐഎം എളേരി ഏരിയ സെക്രട്ടറി അപ്പുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗം സാബു, പഞ്ചായത്ത് അംഗങ്ങളായ സനോജ് മാത്യു, ശ്രീജ ,മാലോം ലോക്കൽ കമ്മിറ്റി അംഗം കെ.ഡി. മോഹനൻ എന്നിവർ സംസാരിച്ചു.

No comments