വെസ്റ്റ് എളേരി കുറ്റിത്താന്നിയില്‍ സാംസ്‌കാരിക നിലയം; കെട്ടിട നിര്‍മ്മാണം ആരംഭിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു നിർമ്മാണോദ്ഘാടനം നിർവഹിച്ചു
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ കുറ്റിത്താന്നി, പറമ്പ, ഒറ്റകവുങ്ങ് ഉന്നതികളിലെ ആദിവാസി വിഭാഗങ്ങൾക്കായി കുറ്റിത്താന്നിയിൽ നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചു. കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പിന്റെ 2025–26 വർഷത്തെ കോർപ്പസ് ഫണ്ടിൽനിന്ന് 22.90 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പരപ്പ TEO എ. ബാബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജിഷമോൾ ലോറൻസ് അധ്യക്ഷയായി.
LSGD വെസ്റ്റ് എളേരി അസിസ്റ്റന്റ് എൻജിനീയർ പി. ദുർഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രസീത രാജൻ, മുൻ മെമ്പർ പ്രമോദ് എം.പി., പ്രസാദ് കെ., സാബു കെ.യു. എന്നിവർ ആശംസകൾ നേർന്നു. മനോജ് സി.ആർ. നന്ദി പറഞ്ഞു.
No comments