പ്രാചീന ചരിത്രത്തിന്റെ അടയാളങ്ങൾ തേടി ബാനം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ നടത്തിയ ചരിത്രാന്വേഷണ യാത്ര വേറിട്ട പഠനാനുഭവമായി
പരപ്പ : സ്വന്തം നാടിന്റെ മണ്ണിൽ മറഞ്ഞുകിടക്കുന്ന പ്രാചീന ചരിത്രത്തിന്റെ അടയാളങ്ങൾ തേടി ബാനം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ നടത്തിയ ചരിത്രാന്വേഷണ യാത്ര വേറിട്ട പഠനാനുഭവമായി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ബാനം പ്രദേശത്തെ പുരാതന മുനിയറകൾ സന്ദർശിച്ച വിദ്യാർഥികൾ, പഴയകാല മനുഷ്യജീവിതത്തിന്റെ ശേഷിപ്പുകൾ നേരിൽ കണ്ടറിഞ്ഞു.
മുനിയറകളുടെ ഘടന, നിർമ്മാണ സവിശേഷതകൾ, ചരിത്രപരമായ പ്രാധാന്യം എന്നിവ കുട്ടികൾ നിരീക്ഷിച്ചു. പ്രാദേശിക ചരിത്രത്തെ പുസ്തകത്തിലെ പാഠഭാഗമായി മാത്രം കാണാതെ, സ്വന്തം ചുറ്റുപാടിലെ തെളിവുകളിലൂടെ തിരിച്ചറിയാനുള്ള അവസരമായി യാത്ര മാറി.
ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാദേശിക പൈതൃകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യാത്രയിലൂടെ കുട്ടികൾ ഉൾക്കൊണ്ടു. പ്രധാനാധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റൻ്റ് പി.കെ ബാലചന്ദ്രൻ, ചരിത്രാധ്യാപിക എം.ലത, അനൂപ് പെരിയൽ, ടി.കെ ഉഫൈറത്ത്, എ.ടി അൽഫോൺസ്, ബി.സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.
No comments