Breaking News

അട്ടേങ്ങാനം ബേളൂർ ഗവ. യു. പി. സ്കൂളിൽ വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി


ബേളൂർ: ആസ്റ്റർ മിംസ് കാസർഗോഡ് " ആസ്റ്റർ ക്ലിയർ കാഴ്ച  പ്രൊജക്ട്" ന്റെ ഭാഗമായി ഗവ. യു. പി. സ്കൂൾ ബേളൂരിൽ വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഭൂപേഷ്  നിർവഹിച്ചു. പ്രഥമാധ്യാപകൻ അനിൽ  ചടങ്ങിന് സ്വാഗതം പറഞ്ഞു. പി. ടി. എ. പ്രസിഡന്റ്‌ ഹരീഷ് കുമാർ  അധ്യക്ഷത വഹിച്ചു.

എസ്.എം.സി ചെയർമാൻ  പി. ദാമോദരൻ,  വാർഡ് മെമ്പർ ടി. കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സി എസ് ആർ പ്രൊജക്ട് കോർഡിനേറ്റർ ഗോപിക പദ്ധതി വിശദീകരണം നടത്തി.

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഒപ്റ്റോമെട്രിസ്റ്റ് ഫാത്തിമ ലുബാബ , മുഹമ്മദ്‌ ജസീൽ,  ഫീൽഡ് കോർഡിനേറ്റർ ഹരിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. 7 കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു . ചടങ്ങിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. വി. സജിന നന്ദി രേഖപ്പെടുത്തി.


No comments