ജില്ലാ കളക്ടർക്ക് കള്ളാർ മുണ്ടമാണി–കുട്ടിക്കാനം ഊര് നിവാസികളുടെ ആദരവ്
കള്ളാർ: കള്ളാർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെടുന്ന മുണ്ടമാണി–കുട്ടിക്കാനം ഊരിലെ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനായി വീടും സ്ഥലവും നൽകുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ച ജില്ലാ കളക്ടർക്ക് ഉന്നതി നിവാസികൾ ആദരവ് അർപ്പിച്ചു.
ഭീഷണി നേരിടുന്ന ഓരോ കുടുംബത്തിനും വീടും സ്ഥലവും ലഭ്യമാക്കുന്നതിനായി ഒരു കുടുംബത്തിന് 12 ലക്ഷം രൂപ വീതം അനുവദിക്കുന്നതിനുള്ള നിർദ്ദേശമാണ് സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നത്.
ഊര് നിവാസികളുടെ സുരക്ഷയും പുനരധിവാസവും മുൻനിർത്തി നടത്തിയ ഇടപെടലിനുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ജില്ലാ കളക്ടർക്ക് ആദരവ് അർപ്പിച്ചത്.
ചടങ്ങിൽ ട്രൈബൽ പ്രൊമോട്ടർ ദിനേഷ് കെ., സോഷ്യൽ വർക്കർ വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.
No comments