കൂടോൽ കടലാടി പാറയെ ജൈവ വൈവിദ്യ ഉദ്യാനമായി സംരക്ഷിക്കണം
ബിരിക്കുളം : കടലാടി പാറയെ ജൈവ വൈവിദ്യ ഉദ്യാനമായി സംരക്ഷിക്കണമെന്ന് പുരോഗമന കല സാഹിത്യ സംഘം ബിരിക്കുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജൈവ വൈവിധ്യങ്ങളുടെ അക്ഷയ ഘനിയും നീലേശ്വരം പുഴയുടെ പ്രഭാവ കേന്ദ്രവും ദേശടനാകിളികളുടെയും അപൂർവ്വ ഇനം സസ്യലതതികളുടെ അമൂല്യ ശേഖരവുമായ കടലാടി പാറ ജൈവ വൈവിദ്യ ഉദ്യനമായി കണ്ട് സംരക്ഷിക്കണമെന്നാണ് സമ്മേളനം കിനാനൂർ കരിന്തളം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടത്. സമ്മേളനം പുരോഗമന കല സാഹിത്യ സംഘം നീലേശ്വരം ഏരിയ പ്രസിഡണ്ട് യു ഉണ്ണികൃഷ്ണൻ ഉൽഘടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി കെ നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഏ വി കൂടോൽ അധ്യക്ഷനായി.പരിപാടിയിൽ അനുമോദനവും സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ, കവിയും എഴുത്തുകാരുമായ വിജയൻ ബിരിക്കുളം, ജ്യോതിഷ ഷാജിന്ദ്രൻ, സതിശൻ , വിദ്യാധരൻ, ഏ ആർ സോമൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഏ വി കൂടോൽ പ്രസിഡണ്ട്, സനീഷ് കുമാർ പി വി സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു
No comments