Breaking News

കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനവും ഗ്രന്ഥശാല വാരാഘോഷ ഉദ്ഘാടനവും നടത്തി


വെള്ളരിക്കുണ്ട് : കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനവും ഗ്രന്ഥശാല വാരാഘോഷ ഉദ്ഘാടനവും സംഘടിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ടി.എൻ. ബാബു അധ്യക്ഷതവഹിച്ചു. ദേശീയ വയോജന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സാക്ഷരതാ ഇൻസ്ട്രക്ടർ ആയി പ്രവർത്തിച്ച പി.ഗോപാലനെ ഗ്രാമ പഞ്ചായത്തംഗം ടി.എൻ ബാബു ആദരിച്ചു. എം.കെ. സതീഷ് പ്രഭാഷണം നടത്തി. കെ.സുരേശൻ,മനു എം,എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും ദിവ്യ എൻ.പി നന്ദിയും രേഖപ്പെടുത്തി.

No comments